അബദ്ധ ധാരണകളെ തിരസ്‌കരിച്ച് ജനങ്ങളെ കാത്ത കേരളം

ധനമന്ത്രി കെ.എൻ. ബാലഗോപാലും മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്കും പലവട്ടം പറഞ്ഞിട്ടുള്ള കാര്യമാണ്, കോവിഡ് കാലത്ത് കേരളജനതയ്‌ക്ക് താങ്ങായി കേരളസർക്കാർ ചെലവ് വർദ്ധിപ്പിച്ചു, മറ്റു പല സംസ്ഥാനങ്ങളും അങ്ങനെ ചെയ്‌തില്ല എന്ന്. ഇത് കേൾക്കുമ്പോഴെല്ലാം വിചാരിക്കും കണക്കെടുത്ത് നോക്കണമെന്ന്. കുറച്ച് മെനക്കേടുള്ള പണിയാണ്; അതു ചെയ്യാൻ സാധിച്ചത് ഇപ്പോഴാണ്.

നിറം മാറ്റം: വ്യാജവാർത്ത കയ്യോടെ പിടിക്കപ്പെട്ട് മീഡിയാ വൺ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വാർത്തയിൽ സി.പി.ഐ.(എം.) പ്രവർത്തകരുടെ തലേക്കെട്ടുകളുടെ ചുവപ്പു നിറം മാറ്റി കാവിയാക്കി വ്യാജവാർത്ത കൊടുത്ത് മീഡിയാ വൺ ടിവി ചാനൽ ; പിടിക്കപ്പെട്ടപ്പോൾ സാങ്കേതികത്തകരാറെന്ന് വിശദീകരണം.

Farewell, Professor Imtiaz Ahmad!

Professor Imtiaz Ahmad, renowned social scientist, is no more. He taught at the Centre for Political Studies (CPS), Jawaharlal Nehru University from 1972 to 2002. As a political sociologist, he was most well-known for his work on caste among Muslims India. Among his notable works is the book ‘Caste and Social Stratification Among Muslims in India’ that he edited.

ഇന്ത്യയും മോദി എന്ന ചോദ്യവും: ബിബിസി ഡോക്യുമെന്ററിയെപ്പറ്റി ചില ചിന്തകൾ

ബിബിസിയുടെ “India: The Modi Question” എന്ന ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതുകൊണ്ട് ഇടതുപക്ഷം ഉൾപ്പെടെയുള്ള മതേതര-ജനാധിപത്യ ശക്തികൾക്ക് എന്തെങ്കിലും പ്രയോജനമുണ്ടോ? അതോ ഗുജറാത്ത് കൂട്ടക്കൊലയുടെ ക്രെഡിറ്റ് ആഘോഷിച്ച് കൂടുതൽ വോട്ടു നേടാൻ ബിജെപിക്ക് സൗകര്യമൊരുക്കുകയായിരിക്കുമോ ഇതിന്റെ ഫലം?

ലാറ്റിൻ അമേരിക്കയിൽ പിങ്ക് വേലിയേറ്റത്തിന്റെ തിരിച്ചുവരവ്

കൊളൊംബിയയിൽ 2022 ജൂണിൽ നടന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായ ഗുസ്‌താവോ പെത്രോ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ ലാറ്റിൻ അമേരിക്കയിലെ പിങ്ക് വേലിയേറ്റം (Pink Tide) അതിന്റെ രണ്ടാം വരവിൽ പുതിയൊരു നാഴികക്കല്ല് പിന്നിടുകയാണ്. 1998 ഡിസംബറിൽ വെനെസ്വേലയിൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഊഗോ ചാവേസ് വിജയിച്ചതോടെയാണ് പിങ്ക് വേലിയേറ്റം ആരംഭിക്കുന്നതായി കണക്കാക്കുന്നത്.

കനയ്യ കുമാർ കോൺഗ്രസിലേയ്‌ക്ക് കാലുമാറുമ്പോൾ

പല സുഹൃത്തുക്കളും ചോദിക്കുന്നുണ്ട്, മുൻ എ.ഐ.എസ്.എഫ്. നേതാവും സി.പി.ഐ. നേതാവുമായ കനയ്യ കുമാർ കോൺഗ്രസിൽ ചേരുന്നതിൽ ഞെട്ടലില്ലേ എന്ന്. തീരെ ഞെട്ടലില്ല എന്നുമാത്രമല്ല, എന്തേയിത്ര വൈകി എന്ന സംശയം മാത്രമേയുള്ളൂ എന്നാണ് മറുപടി.

Portrait of East Indian Company official

കമ്പനി ഭരണം നല്ലതിനോ?

കിറ്റെക്സ് കമ്പനിയുടെ പിൻബലത്തോടെ ഉണ്ടാക്കിയിരിക്കുന്ന ട്വന്റി-20 എന്ന രാഷ്ട്രീയകക്ഷിയെപ്പറ്റി ചിലയിടങ്ങളിൽ തർക്കങ്ങൾ കാണുന്നുണ്ട്. കിറ്റെക്സ് അവരുടെ പണമുപയോഗിച്ച് ഒരു രാഷ്‌ട്രീയ പാർട്ടി നടത്തുന്നത് വഴി ജനങ്ങൾക്ക് നേട്ടമുണ്ടാകുകയാണെങ്കിൽ നല്ലതല്ലേ എന്നാണ് ചിലരുടെ സംശയം. ഈ വാദത്തിന്റെ സാധുതയാണ് ഈ കുറിപ്പിൽ പരിശോധിക്കുന്നത്.

Hungry man, reach for the book - Brecht

വിശക്കുന്നവനോട് പ്രത്യയശാസ്‌ത്രം പറയണോ വേണ്ടയോ?

വിശക്കുന്നവനോട് പ്രത്യയശാസ്‌ത്രവും നിലപാടും പറഞ്ഞിട്ട് കാര്യമുണ്ടോ എന്ന് ട്വന്റി-20 രാഷ്‌ട്രീയ നേതാവ് സാബു ജേക്കബ് ചോദിക്കുന്നത് പോസ്റ്ററാക്കി ഒട്ടിച്ചു നടക്കുന്നുണ്ട് അദ്ദേഹത്തിന്റെ പാർട്ടിക്കാർ. പ്രത്യയശാസ്‌ത്രവും നിലപാടുമൊന്നും വേണ്ട, ക്യാമ്പസ് രാഷ്‌ട്രീയം വേണ്ട തുടങ്ങിയ പഴകിപ്പുളിച്ച കാഴ്‌ചപ്പാടുകൾ പുതിയതാണെന്ന മട്ടിൽ ഇവർ ഇറക്കിക്കൊണ്ടിരിക്കുന്നു. ഇവർ പറയുന്നതിന്റെ പൊള്ളത്തരം മനസ്സിലാക്കാൻ വളരെയെളുപ്പമാണ്.