Month: April 2019

ഈ തെരഞ്ഞെടുപ്പ് കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾക്ക് തങ്ങളുടെ നിലനിൽപ്പിന്റെ പ്രശ്നമാണ്

ഇത്തവണത്തെ തെരഞ്ഞെടുപ്പ് മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. മനോരമ-ഏഷ്യാനെറ്റാദികൾക്ക്, തങ്ങളുടെ സ്വാധീനം കുറയുന്നതിനെപ്പറ്റി ചിന്തിക്കാൻ കൂടി കഴിയില്ല. അതുകൊണ്ടുതന്നെ കൈമെയ് മറന്നാണ് അവരുടെ പ്രചാരണം.

എന്തുകൊണ്ട് ഇടതുപക്ഷം, അഥവാ ഗാട്ടും ആസിയാനും മുതൽ ആർ-സെപ് വരെ എട്ടു കാര്യങ്ങൾ

ഗാട്ടും ആസിയാനും കൊണ്ട് മതിയാകാഞ്ഞിട്ട് കോൺഗ്രസ്-ബിജെപി സർക്കാരുകൾ അടുത്ത കരാറും കൊണ്ടിറങ്ങിയിട്ടുണ്ട് – Regional Comprehensive Economic Partnership (RCEP – ആർ-സെപ് എന്നു വായിക്കും). ആസിയാൻ രാജ്യങ്ങളും, ഓസ്‌ട്രേലിയ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ന്യൂസീലൻഡ് എന്നീ രാജ്യങ്ങളും ഇന്ത്യയുമാണ് ഈ കരാറിൽ ഒപ്പുവയ്‌ക്കാനുള്ള ചർച്ചകളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നത്.

2012-ൽ കോൺഗ്രസ് സർക്കാരാണ് ചർച്ചകൾക്ക് തുടക്കം കുറിച്ചത്. ബിജെപി സർക്കാർ ചർച്ചകൾ തുടർന്നു. ഇന്ത്യയുടെ സാമ്പത്തിക പരമാധികാരവും, ഇന്ത്യയിലെ കർഷകരുടെയും തൊഴിലാളികളുടെയും മറ്റ് എല്ലാ വിഭാഗം സാധാരണക്കാരുടെയും താത്‌പര്യങ്ങളും തീറെഴുതി അടിയവറവു വയ്‌ക്കാൻ അനുവദിക്കണോ?

വാർത്തകൾ സൃഷ്‌ടിക്കപ്പെടുന്നതെങ്ങനെ?

മാധ്യമങ്ങളെ അത്രകണ്ട് വിശ്വാസം പണ്ടേയില്ല, എങ്കിലും ഇല്ലാത്ത വാർത്ത സൃഷ്‌ടിക്കപ്പെടുന്നത് തത്സമയം കണ്ട മുഹൂർത്തമായിരുന്നു അത്.