Category: Uncategorized

അൺഎയ്ഡഡ് സ്‌കൂളുകളുടെയും സ്വാശ്രയ കോളേജുകളുടെയും മേൽ നികുതി ചുമത്തിക്കൂടേ?

പണ്ടൊരിക്കൽ ഒരു ദൂരദർശൻ ചർച്ചയ്‌ക്കിടയിൽ ഒരു യു.ഡി.എഫ്. മന്ത്രിയോട് ഒരു ചോദ്യം ചോദിക്കാനിടയായി. ലാഭമുണ്ടായാലേ സ്‌കൂളും കോളേജുമൊക്കെ നടത്താൻ പറ്റൂ എന്നതാണ് സ്വകാര്യ മാനേജ്മെന്റുകളുടെ വാദമെങ്കിൽ, അൺഎയ്ഡഡ് സ്‌കൂളുകളെയും സ്വാശ്രയ കോളേജുകളെയും കച്ചവട സ്ഥാപനങ്ങളായി പരിഗണിച്ച് നികുതി പിരിച്ചുകൂടേ? പക്ഷേ മന്ത്രിക്ക് ചോദ്യം മനസ്സിലായില്ല എന്നു തോന്നുന്നു (അല്ലെങ്കിൽ മനസ്സിലാകാത്തതായി ഭാവിച്ചു). ചോദിച്ച ചോദ്യത്തിനല്ല മറുപടി പറഞ്ഞത്. ഇനി ഞാൻ പറഞ്ഞത് ഭയങ്കര … Continue reading അൺഎയ്ഡഡ് സ്‌കൂളുകളുടെയും സ്വാശ്രയ കോളേജുകളുടെയും മേൽ നികുതി ചുമത്തിക്കൂടേ?

റബ്ബർ വിലത്തകർച്ചയെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട പത്തുകാര്യങ്ങൾ

സുബിൻ ഡെന്നിസ് 11 May 2016 റബ്ബർ വില 35 വർഷം പിറകിൽ 2011 ഏപ്രിലിൽ കിലോയ്‌ക്ക് ശരാശരി 239 രൂപ വിലയുണ്ടായിരുന്ന റബ്ബറിന് 2016 ഫെബ്രുവരി ആയപ്പോഴേയ്‌ക്കും ശരാശരി 94 രൂപയായി വിലയിടിഞ്ഞു. അതിനുശേഷം അല്പം വിലകയറി 143-ലെത്തിയെങ്കിലും മെയ് 9 ആയപ്പോഴേയ്‌ക്കും വീണ്ടും ഇടിഞ്ഞ് 135 രൂപയിൽ എത്തിനിൽക്കുന്നു. മറ്റെല്ലാ സാധനങ്ങളുടെയും വിലക്കയറ്റം കൂടി പരിഗണിച്ചാൽ 1980-81-ൽ റബ്ബറിനു കിട്ടിയിരുന്ന … Continue reading റബ്ബർ വിലത്തകർച്ചയെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട പത്തുകാര്യങ്ങൾ

ഗ്രീസിൽ നിന്നും ശുഭകരമല്ലാത്ത വാർത്തകൾ

ഗ്രീസിൽ നിന്നും ശുഭകരമല്ലാത്ത വാർത്തകൾ. സിറിസ തങ്ങളുടെ നിലപാടുകളിൽ വെള്ളം ചേർക്കുന്നത് തുടരുമോ എന്ന് പലരും പ്രകടിപ്പിച്ച ആശങ്ക സത്യമായി ഭവിച്ചു. ഹിതപരിശോധനയിൽ ലഭിച്ച ജനപിന്തുണ ഉപയോഗിച്ച് സിറിസ ശക്തമായ നിലപാടുകൾ സ്വീകരിക്കും എന്നു കരുതിയവർക്ക് നിരാശ മാത്രം സമ്മാനിച്ചുകൊണ്ട് യൂറോപ്യൻ കമ്മിഷൻ, യൂറോപ്യൻ സെൻ‌ട്രൽ ബാങ്ക്, ഐ.എം.എഫ്. എന്നിവരടങ്ങുന്ന ട്രോയിക്കയുടെ (മൂവർസംഘം) നിബന്ധനകൾ എല്ലാം തന്നെ അംഗീകരിക്കാൻ സിറിസ നയിക്കുന്ന ഗ്രീക്ക് … Continue reading ഗ്രീസിൽ നിന്നും ശുഭകരമല്ലാത്ത വാർത്തകൾ

ഗ്രീസിൽ സംഭവിക്കുന്നതെന്ത്? 11 ചോദ്യങ്ങളും ഉത്തരങ്ങളും

പുരാതന ഗ്രീസിലെ വിശ്രുത നാടകകാരന്മാരായിരുന്ന ഈസ്‌കിലസിന്റെയും സോഫോക്ലിസിന്റെയും യൂറിപ്പിഡിസിന്റെയും ദുരന്തനാടകങ്ങൾ വിഖ്യാതമാണ്. കടുത്ത സാമ്പത്തിക തകർച്ചയിലൂടെയും സാമൂഹ്യ പ്രതിസന്ധിയിലൂടെയും കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന ഇന്നത്തെ ഗ്രീസിലെ സംഭവവികാസങ്ങൾ ഒരു ദുരന്തനാടകമായി വിലയിരുത്തപ്പെടുന്നു എന്നുള്ളത് ചരിത്രത്തിന്റെ നിയോഗമായിരിക്കാം. 2008-ൽ ആരംഭിച്ച് ഇന്നും തുടരുന്ന ആഗോള സാമ്പത്തിക പ്രതിസന്ധിയുടെയും, 2009-ൽ ആരംഭിച്ച യൂറോപ്യൻ കടപ്രതിസന്ധിയുടെയും ഭാഗവും ബാക്കിപത്രവുമാണ് ഗ്രീസിലെ പ്രശ്‌നങ്ങൾ. എന്താണു ഗ്രീസിൽ സംഭവിക്കുന്നത്? ചില പ്രധാനപ്പെട്ട ചോദ്യങ്ങളും … Continue reading ഗ്രീസിൽ സംഭവിക്കുന്നതെന്ത്? 11 ചോദ്യങ്ങളും ഉത്തരങ്ങളും

ആദിമ ക്രൈസ്‌തവ കമ്യൂണിസം മുതല്‍ ലാറ്റിൻ അമേരിക്ക വരെ

യേശുക്രിസ്‌തു വിപ്ലവകാരിയായിരുന്നോ? കമ്മ്യൂണിസവും ക്രിസ്‌തുദര്‍ശനവും യാതൊരുതരത്തിലും ചേര്‍ന്നു പോകാത്ത തത്വസംഹിതകളാണോ? ഇങ്ങനെ ഒട്ടനവധി ചോദ്യങ്ങളും അവയ്‌ക്ക് മറുപടികളായി പലതരം വാദഗതികളും ഈയടുത്ത ദിവസങ്ങളില്‍ നാം കേള്‍ക്കുകയുണ്ടായി. ഈ സംവാദത്തോടുള്ള ഒരു പ്രതികരണമാണ് ഈ ലേഖനം.