Month: July 2015

ഗ്രീസിൽ നിന്നും ശുഭകരമല്ലാത്ത വാർത്തകൾ

ഗ്രീസിൽ നിന്നും ശുഭകരമല്ലാത്ത വാർത്തകൾ. സിറിസ തങ്ങളുടെ നിലപാടുകളിൽ വെള്ളം ചേർക്കുന്നത് തുടരുമോ എന്ന് പലരും പ്രകടിപ്പിച്ച ആശങ്ക സത്യമായി ഭവിച്ചു. ഹിതപരിശോധനയിൽ ലഭിച്ച ജനപിന്തുണ ഉപയോഗിച്ച് സിറിസ ശക്തമായ നിലപാടുകൾ സ്വീകരിക്കും എന്നു കരുതിയവർക്ക് നിരാശ മാത്രം സമ്മാനിച്ചുകൊണ്ട് യൂറോപ്യൻ കമ്മിഷൻ, യൂറോപ്യൻ സെൻ‌ട്രൽ ബാങ്ക്, ഐ.എം.എഫ്. എന്നിവരടങ്ങുന്ന ട്രോയിക്കയുടെ (മൂവർസംഘം) നിബന്ധനകൾ എല്ലാം തന്നെ അംഗീകരിക്കാൻ സിറിസ നയിക്കുന്ന ഗ്രീക്ക് … Continue reading ഗ്രീസിൽ നിന്നും ശുഭകരമല്ലാത്ത വാർത്തകൾ

ഗ്രീസിൽ സംഭവിക്കുന്നതെന്ത്? 11 ചോദ്യങ്ങളും ഉത്തരങ്ങളും

പുരാതന ഗ്രീസിലെ വിശ്രുത നാടകകാരന്മാരായിരുന്ന ഈസ്‌കിലസിന്റെയും സോഫോക്ലിസിന്റെയും യൂറിപ്പിഡിസിന്റെയും ദുരന്തനാടകങ്ങൾ വിഖ്യാതമാണ്. കടുത്ത സാമ്പത്തിക തകർച്ചയിലൂടെയും സാമൂഹ്യ പ്രതിസന്ധിയിലൂടെയും കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന ഇന്നത്തെ ഗ്രീസിലെ സംഭവവികാസങ്ങൾ ഒരു ദുരന്തനാടകമായി വിലയിരുത്തപ്പെടുന്നു എന്നുള്ളത് ചരിത്രത്തിന്റെ നിയോഗമായിരിക്കാം. 2008-ൽ ആരംഭിച്ച് ഇന്നും തുടരുന്ന ആഗോള സാമ്പത്തിക പ്രതിസന്ധിയുടെയും, 2009-ൽ ആരംഭിച്ച യൂറോപ്യൻ കടപ്രതിസന്ധിയുടെയും ഭാഗവും ബാക്കിപത്രവുമാണ് ഗ്രീസിലെ പ്രശ്‌നങ്ങൾ. എന്താണു ഗ്രീസിൽ സംഭവിക്കുന്നത്? ചില പ്രധാനപ്പെട്ട ചോദ്യങ്ങളും … Continue reading ഗ്രീസിൽ സംഭവിക്കുന്നതെന്ത്? 11 ചോദ്യങ്ങളും ഉത്തരങ്ങളും