Month: March 2021

Hungry man, reach for the book - Brecht

വിശക്കുന്നവനോട് പ്രത്യയശാസ്‌ത്രം പറയണോ വേണ്ടയോ?

വിശക്കുന്നവനോട് പ്രത്യയശാസ്‌ത്രവും നിലപാടും പറഞ്ഞിട്ട് കാര്യമുണ്ടോ എന്ന് ട്വന്റി-20 രാഷ്‌ട്രീയ നേതാവ് സാബു ജേക്കബ് ചോദിക്കുന്നത് പോസ്റ്ററാക്കി ഒട്ടിച്ചു നടക്കുന്നുണ്ട് അദ്ദേഹത്തിന്റെ പാർട്ടിക്കാർ. പ്രത്യയശാസ്‌ത്രവും നിലപാടുമൊന്നും വേണ്ട, ക്യാമ്പസ് രാഷ്‌ട്രീയം വേണ്ട തുടങ്ങിയ പഴകിപ്പുളിച്ച കാഴ്‌ചപ്പാടുകൾ പുതിയതാണെന്ന മട്ടിൽ ഇവർ ഇറക്കിക്കൊണ്ടിരിക്കുന്നു. ഇവർ പറയുന്നതിന്റെ പൊള്ളത്തരം മനസ്സിലാക്കാൻ വളരെയെളുപ്പമാണ്.

Twenty-20 doesn't have positions on people's issues

നിലപാടില്ലായ്‌മ കേമത്തമല്ല ട്വന്റി-20-ക്കാരേ

ട്വന്റി-20 എന്ന രാഷ്‌ട്രീയ പാർട്ടിയുടെ അനുഭാവികൾ കണ്ടിടത്തെല്ലാം ഒട്ടിച്ചുനടക്കുന്ന ഒരു വിഡിയോ കാണാനിടയായി. ആ പാർട്ടിയുടെ നേതാവായ സാബു ജേക്കബിന്റെ ഒരു കോമഡി പ്രസംഗമാണ് വിഡിയോയിൽ. ട്വന്റി-20 പാർട്ടിക്ക് വിവിധ വിഷയങ്ങളിലുള്ള നിലപാടെന്താണ് എന്ന് നാട്ടുകാർ ചോദിക്കുന്നതാണ് സാബു ജേക്കബിനെ വിഷമിപ്പിക്കുന്നത്. നിലപാടുണ്ടായിട്ടു കാര്യമില്ല, പ്രശ്‌നങ്ങൾ പരിഹരിക്കുകയാണ് വേണ്ടത് എന്നാണ് അദ്ദേഹത്തിന്റെ വാദം. ചില വിഷയങ്ങൾ എടുത്തു പറഞ്ഞിട്ട് അദ്ദേഹം പറയുന്നു, ഇതിലൊക്കെ പ്രശ്‌നം പരിഹരിക്കാൻ ആരെക്കൊണ്ടും സാധിക്കുന്നില്ല, അതുകൊണ്ട് അതിലൊന്നും നിലപാടെടുക്കുകയല്ല, പ്രശ്‌നം പരിഹരിക്കുകയാണ് വേണ്ടത് എന്ന്. തികഞ്ഞ അബദ്ധമാണ് ട്വന്റി-20 രാഷ്ട്രീയ നേതാവ് പറയുന്നത് എന്നത് ചിന്തിക്കുന്ന ആർക്കും മനസ്സിലാകും.