Category: Economy

അബദ്ധ ധാരണകളെ തിരസ്‌കരിച്ച് ജനങ്ങളെ കാത്ത കേരളം

ധനമന്ത്രി കെ.എൻ. ബാലഗോപാലും മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്കും പലവട്ടം പറഞ്ഞിട്ടുള്ള കാര്യമാണ്, കോവിഡ് കാലത്ത് കേരളജനതയ്‌ക്ക് താങ്ങായി കേരളസർക്കാർ ചെലവ് വർദ്ധിപ്പിച്ചു, മറ്റു പല സംസ്ഥാനങ്ങളും അങ്ങനെ ചെയ്‌തില്ല എന്ന്. ഇത് കേൾക്കുമ്പോഴെല്ലാം വിചാരിക്കും കണക്കെടുത്ത് നോക്കണമെന്ന്. കുറച്ച് മെനക്കേടുള്ള പണിയാണ്; അതു ചെയ്യാൻ സാധിച്ചത് ഇപ്പോഴാണ്.

സർക്കാരിന് ചെലവ് വർദ്ധിപ്പിക്കാൻ റിസർവ് ബാങ്ക് നോട്ടടിക്കുന്നത് പാതകമോ?

ലോകത്ത് വളരെ സാധാരണമായിരുന്നതും, തൊണ്ണൂറുകൾ വരെ ഇന്ത്യയും പിന്തുടർന്നിരുന്നതുമായ നടപടിയാണ് ധനക്കമ്മി നികത്താൻ നോട്ടടിക്കുക എന്നത്. ഉദാരീകരണ, ആഗോളീകരണ, സ്വകാര്യവൽക്കരണ നയങ്ങൾ പിടിമുറുക്കിയതോടെയാണ് ഇത് എന്തോ പാതകമാണ് എന്ന ധാരണ പരത്തുന്നതിൽ മുഖ്യധാരാ സാമ്പത്തികശാസ്‌ത്രജ്ഞരും വലതുപക്ഷ രാഷ്‌ട്രീയ നേതാക്കളും വിജയിച്ചു തുടങ്ങിയത്.

എന്തുകൊണ്ട് ഇടതുപക്ഷം, അഥവാ ഗാട്ടും ആസിയാനും മുതൽ ആർ-സെപ് വരെ എട്ടു കാര്യങ്ങൾ

ഗാട്ടും ആസിയാനും കൊണ്ട് മതിയാകാഞ്ഞിട്ട് കോൺഗ്രസ്-ബിജെപി സർക്കാരുകൾ അടുത്ത കരാറും കൊണ്ടിറങ്ങിയിട്ടുണ്ട് – Regional Comprehensive Economic Partnership (RCEP – ആർ-സെപ് എന്നു വായിക്കും). ആസിയാൻ രാജ്യങ്ങളും, ഓസ്‌ട്രേലിയ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ന്യൂസീലൻഡ് എന്നീ രാജ്യങ്ങളും ഇന്ത്യയുമാണ് ഈ കരാറിൽ ഒപ്പുവയ്‌ക്കാനുള്ള ചർച്ചകളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നത്.

2012-ൽ കോൺഗ്രസ് സർക്കാരാണ് ചർച്ചകൾക്ക് തുടക്കം കുറിച്ചത്. ബിജെപി സർക്കാർ ചർച്ചകൾ തുടർന്നു. ഇന്ത്യയുടെ സാമ്പത്തിക പരമാധികാരവും, ഇന്ത്യയിലെ കർഷകരുടെയും തൊഴിലാളികളുടെയും മറ്റ് എല്ലാ വിഭാഗം സാധാരണക്കാരുടെയും താത്‌പര്യങ്ങളും തീറെഴുതി അടിയവറവു വയ്‌ക്കാൻ അനുവദിക്കണോ?

കേരളവും വിലക്കയറ്റവും: ഒരു കുറിപ്പ്

ഭക്ഷ്യവസ്തുക്കളുടെ കാര്യത്തില്‍ എഴുപതുകളുടെ മധ്യത്തിനു ശേഷം ഇന്ത്യ കണ്ട ഏറ്റവും രൂക്ഷമായ വിലക്കയറ്റത്തിന്റെ കാലത്ത്, വിലക്കയറ്റം ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നായി കേരളം മാറിയതെങ്ങനെ?